ഈശ്വരാധീനമൊന്നു കൊണ്ടു മാത്രം നിങ്ങളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാകാന്‍ കഴിഞ്ഞ ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. വാനോളം പുകഴ്ത്തുന്ന വാക്കുകള്‍ നല്കുെന്ന സന്തോഷത്തെക്കാള്‍ ജീവിതത്തില്‍ എത്ര നിസ്സഹായരാണ് നമ്മള്‍ എന്ന തിരിച്ചറിവിന്റെ വേദനയില്‍ നിന്നുണ്ടായ ഒരു അപേക്ഷയുമായി, ഒരു സഹായഭ്യര്ഥണനയുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കു ന്നത്. ഓരോ ദിവസവും ദൈവത്തിനു നന്ദി പറയാന്‍ ഒരായിരം കാരണങ്ങളുള്ള നമ്മള്‍, വേദനയുടെ തീച്ചുളയില്‍ ഉരുകുന്ന അനേകം ആളുകളുടെ കണ്ണീരില്‍ കുതിര്ന്നാ പ്രാര്ഥ്നകള്ക്കു ള്ള മറുപടി തേടുമ്പോഴാണ് നമ്മുടെ നന്ദിപ്രകടനങ്ങള്‍ അര്ഥീവത്താകുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത സമൂഹം നമുക്കു നല്കിവയിട്ടുള്ള എല്ലാ നന്മകള്ക്കു മുള്ള കടപ്പാട് കൂടിയാവണം. അത്തരമൊരു ആലോചനയില്‍ നിന്നുണ്ടായ സംരംഭമാണ് കെയര്‍ ആന്ഡ്ു ഷെയര്‍ ഇന്റര്നാഷണല്‍ ഫൗണ്ടേഷന്‍. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സാമൂഹികക്ഷേമത്തിലൂടെയും സമൂഹത്തിലെ അസന്തുലിതാവസ്ഥകളെ അതിജീവിക്കുക എന്ന സ്വപ്‌നം തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിനു രൂപം നല്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സമൂഹനന്മയ്ക്കായി പ്രവര്തി് കക്കാനാഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് കെയര്‍ ആന്ഡ് ഷെയര്‍.
ഒറ്റ ദിവസം കൊണ്ട് സമൂഹത്തിലെ ദുരിതങ്ങള്‍ തുടച്ചു നീക്കാമെന്ന വ്യാമോഹം കെയര്‍ ആന്ഡ് ഷെയറിനില്ല. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ നമുക്കത് ആവണം. നാളത്തെ ഇന്ത്യയെ നയിക്കാനും നിര്ണനയിക്കാനും കരുത്തുള്ള നമ്മുടെ കുട്ടികളിലൊരാളും നമുക്കു നഷ്ടപ്പെട്ടരുത് എന്ന ആഗ്രഹവും പ്രാര്ഥലനയുമാണ് എനിക്കുള്ളത്. ഊര്ജൊസ്വലമായ ഒരു ഭാവിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ വിധി അവര്ക്കു തീര്ത്തി രിക്കുന്ന തടസ്സങ്ങള്‍ നീക്കാന്‍ അതേ വിധിയുടെ ചങ്ങലയില്‍ ബന്ധിതരായ നമുക്ക് കടമയുണ്ട്.
ഏതാനും നാളുകളായി കെയര്‍ ആന്ഡ് ഷെയര്‍ ശ്രദ്ധ നല്കി യിരിക്കുന്നത് കുട്ടികളിലെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്തു നടത്തുന്നതിനാണ്. 2008ല്‍ നടന്ന ഒരു പഠനം അനുസരിച്ച് ഏകദേശം 30,000 കുട്ടികള്‍ ഹൃദയശസ്ത്രക്രിയ കാത്ത് കേരളത്തിലെ ആശുപത്രികളില്‍ കഴിയുന്നുണ്ട്. വര്ണദപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍ കൊണ്ടു കൊട്ടാരം പണിയുന്ന കുരുന്നുഹൃദയങ്ങള്‍ പരാധീനതയുടെ ദൗര്ഭാഗ്യമൊന്നുകൊണ്ടു മാത്രം നമുക്കു നഷ്ടമാവരുത്. ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ച് കുഞ്ഞിനെ വിധിയ്ക്കു വിട്ടുകൊടുക്കേണ്ടി വരുന്ന കുടുംബങ്ങള്‍ അനേകമാണ്. വിധി അവരെ നമുക്കു വിട്ടുതന്നിരിക്കുന്നു, ഒരു സഹായഹസ്തം നല്കിക്കൂടെ ?
ഹൃദയസ്പര്ശം പദ്ധതിയിലൂടെ കെയര്‍ ആന്ഡ് ഷെയര്‍ കുട്ടികള്ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിവരികയാണ്. ചുരുങ്ങിയ കാലം കൊണ്ട് അനേകം കുടുംബങ്ങളില്‍ വെളിച്ചം പകരാന്‍ കഴിഞ്ഞു എന്ന നിര്വൃനതി തന്നെയാണ് കെയര്‍ ആന്ഡ് ഷെയറിന്റെ മൂലധനം. ഏതാണ്ട് 3000 അപേക്ഷകളാണ് കെയര്‍ ആന്ഡ്ൃ ഷെയര്‍ ഓഫിസില്‍ മാത്രം കാരുണ്യം കാത്തു കിടക്കുന്നത്. എല്ലാവര്ക്കും എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് കെയര്‍ ആന്ഡ് ഷെയറിന്റെ ആഗ്രഹം. എന്നാല്‍ അതിനു വേണ്ടി വരുന്നത് അനേകം കോടി രൂപയും.
ഹൃദയസ്പര്ശംര പദ്ധതിയില്‍ പങ്കാളിയാകുന്നതിലൂടെ ഒരു കുട്ടിയുടെ ജീവിതവും ഒരു കുടുംബത്തിന്റെ അനുഗ്രഹങ്ങളുമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത്. മഹത്തായ ഈ ഉദ്യമത്തില്‍ പങ്കുചേര്ന്നു കൊണ്ട് ഈ കുട്ടികള്ക്ക് പ്രകാശമാനമായ ഒരു ജീവിതത്തിലേക്കു വഴിതെളിക്കാന്‍ നിങ്ങളുടെ കാരുണ്യം ഞാനപേക്ഷിക്കുന്നു. ഒരു കുട്ടിയുടെ ഹൃയശസ്ത്രക്രിയ സ്‌പോണ്സ ര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അവനു നല്കുകന്നത് കുറച്ചു പണമോ അല്പംയ കാരുണ്യമോ അല്ല, അവന്റെ ജീവിതമാണ്.
ഹൃദയസ്പര്‍ശത്തിലൂടെ ഈ മഹത്തായ ജീവകാരുണ്യസംരംഭത്തില്‍ പങ്കുചേരാന്‍ സന്മനസ്സുണ്ടെങ്കില്‍ കെയര്‍ ആന്ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറ്‍ ഫാ.തോമസ് കുര്യനുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9496461821,0484 3103533, ഇമെയില്‍-info@careandshare.in.
കൃതജ്ഞതയോടെ,
നിങ്ങളുടെ മമ്മൂട്ടി.
മമ്മൂട്ടി :: Mammootty
ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.
Thursday, February 24, 2011
Subscribe to:
Post Comments (Atom)


44 comments:
dear mammooka can u do something for this girl who is fighting for her life since from last one month.....???
her name is poornima and now she is in ventilator in a private hospital at calicut..here is the link for more details
http://www.kochiservnet.com/kochiforum/kochiforum_action.php?send=Helping+hand+for+Poornima+campaign
nice...
nice...
ആശംസകള്‍ മമൂക്കാ...
Mammukka all the best for the new venture.. definitely i will contribute to it.. But it will be great for foreign malayalees if u hav an option to donate via online..
നന്ദി മമ്മൂക്ക, താങ്കളുടെ ഈ പോസ്റ്റിനു. താങ്കളുടെ ഈ വാക്കുകള്‍ ഒരു കുട്ടിയുടെയെങ്കിലും ജീവിതം മടക്കിക്കൊടുക്കുന്നുവെങ്കില്‍ അത്രയെങ്കിലുമായി!
മനുഷ്യന്‍ ദൈവത്തിനു സമമാകുക എന്ന് കേട്ടിട്ടേ ഉള്ളൂ . ഇപ്പോള്‍ കണ്ടു .
ഒരു നടന്‍ എന്ന നിലയില്ലും ഒരു വ്യക്തി എന്ന നിലയിലും മമ്മൂട്ടി ലോകത്തിനു മാതൃക ആവുകയാണ് . കോടിക്കണക്കിനു ആരാധകരുള്ള ഒരു നടന്‍ അവരുടെ ആരാധനയെ നല്ല വഴിക്ക് തിരിച്ചുവിടുന്ന ഈ കാഴ്ച എല്ലാവരും കണ്ടു പഠിക്കേണ്ടതാണ് . തീര്‍ച്ചയായും മമ്മൂക്ക , ഈ മഹത്തായ ജീവകാരുണ്യസംരംഭത്തില്‍ ഞങ്ങള്‍ ടീര്ച്ചയും പങ്കുചേരും .....
വലിയോരായി വന്നു വരുംലോകം പണിയേണ്ട കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുന്ന ഈ പദ്ധതിക്ക് all the best..........
നല്ല സംരംഭം.കഴിയുന്നത് ചെയ്യും. ആശംസകള്‍ മമ്മൂക്കാ...
sure mammookka,, really u r inspiring the society,,u r proving that u r an ideal man, ideal actor.. great really great.
dfntly we can do something, we can... we will... i will.. thank u very much mamookka,, let's go ahead.. kindly, kindly go ahead
I am clapping. The real "Hero" arrives!
തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല. വന്നപ്പോള്‍ ഇങ്ങിനെ ഒരു കാര്യത്തിനു വേണ്ടിയായല്ലോ. നല്ല കാര്യം. മമ്മൂക്ക, ഈ സംരംഭത്തിന് ഒരു website ഉണ്ടെങ്കില്‍ (with payment options) വളരെ നന്നായി ഫുണ്ട്സ് ഉണ്ടാക്കാന്‍ കഴിയും. താങ്ങളെ പോലെ ഒരാള്‍ വിചാരിച്ചാല്‍ ഒട്ടും പ്രയാസമുണ്ടാവില്ല. I will do what I can, sure. All the best.
Feels Proud to be a Mammootty Fan...
Am saying it from bottom of my heart...
we will be there behind you, following your steps...
best wishes mammukka....
ഇക്ക .BEST WISHES...
MAMMUKKAAAA....BEST WISHES
സഹോദരാ..,
ഈ സംരംഭം വിജയിക്കട്ടെ.എന്നാലാകുന്നത് ചെയ്യാം. ബൂലോഗകാരുണ്യവുമായി സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലാഹുവിന്റെ സഹായ ഹസ്തം നമ്മിൽ എന്നുമുണ്ടാവട്ടെ.ആമീൻ.
വളരെ നല്ലത് പ്രിയ മമ്മൂക്ക..എല്ലാ ആശംസകളും ഒപ്പം ആവുന്ന സഹായ സഹകരണങ്ങളും....
Good Initiative Mammooka.....
All the very best. Will do my best.....
best of luck mammukkaa
എല്ലാവർക്കും മാത്യകയാകഇങ്ങനെ ജനിക്കാൻ ഇഷ്ടപെട്ടില്ലെങ്കിലും അങ്ങനെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനത. ഈയടുത്തകാലത്ത് വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ച ഒരു കുട്ടിയോടൊപ്പമിരുന്ന് ടി വി കാണാൻ ഇടയുണ്ടായി. കണ്ണാടിയെന്ന പ്രോഗ്രാമിൽ ഒരു പാവപെട്ടകുടുംബത്തിന്റെ ദുരിതം പ്രതിഫലിക്കുമ്പോൾ ആ കുട്ടി ചാനൽ മാറ്റാൻ തിടുക്കപ്പെടുന്നതു കണ്ടു. ഞാൻ അവനോടുചോദിക്കുമ്പോൾ അവന്റെ മറുപടി ‘എന്തിനാ വെറുതെ ടെൻഷനടിക്കുന്നത് അപുതിയ തങ്ങണെ ജനിക്കാൻ അവർ വിധിക്കപ്പെട്ടുവരാണെന്നാണ്. ഇതാണ് നമ്മുടെ ലമുറ. അങ്ങയെപോലുള്ളവരുടെ ഈ ശ്രമം ട്ടെ.
mammookka u can do somany good things to our community.. for tht u dont want to encourage ur fans .. fans they r always think abt their achievements only...
please do some charity for someone really need helping hands..
nice mammooka...your great....god bless you...
mammookka enikku thalparyamunde pakshe ende kayyil athra parayathakka onnum illa mammookka yude ee jeevakarunya pravarthanangal ennum undaavatte ennum njan prarthikkunnu
i love u mammookka
wish u all the best mammookka
mammookka yude ee nallamanassinnu
ee pravarthanam kondu kure athikam jeevanukal rakshikkuvaaanaakum avarude prarthana ella kaalangalollam thankalude oppam undaavum endeyum
Dear,Mammuukka,
good post,great venture.will do what I can .
regards,
shanavas thazhakath,
punnapra.
yes, tried the website. i dont see an option to donate online? bezt wishes!
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക,എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും."എന്ന നബി വചനത്തെ ഓര്‍മിപ്പിക്കുന്ന ഈ പ്രവര്‍ത്തനത്തിന് എല്ലാ വിധ ആശംസകളും.
dear mamookka, atleast you can do something which can help others and make others you as a role model for doing something good using their fame.all the very best...
dear mamookka, atleast you can do something which can help others and make others you as a role model for doing something good using their fame.all the very best...
ഈ സംരംഭത്തെ കുറച്ചു കൂടി ജനകീയമാക്കാന്‍ ശ്രമിക്കണം എന്ന ഒരു അഭ്യര്‍ത്ഥന കൂടി അങ്ങേയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. ഒപ്പം ഇത്തരം സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹകരണം എല്ലായ്പോഴും നല്‍കുന്ന വിദേശ മലയാളികള്‍ക്ക് അവരുടെ പങ്കു വഹികുന്നതിനായി ഓണ്‍ലൈന്‍ ആയി പണം സ്വീകരികുന്നതിനുള്ള ഒരു അവസരം കൂടി ഇതിനോടൊപ്പം കൊണ്ട് വരുന്നത് വളരെ നന്നായിരിക്കും . ഒപ്പം ബ്ലോഗുകള്‍ തമ്മിലുള്ള അകലം മാസങ്ങളിലേക്ക് നീട്ടരുതെ എന്ന ഒരു അഭ്യര്‍ത്ഥന കൂടി പങ്കു വെയ്കുന്നു
ഒരാള്‍ തന്റെ ജീവന്‍ ദാനം ചെയ്യുന്നതിനു തുല്യമാണു
ഒരു ജീവന്‍ രക്ഷിക്കുക എന്നതും.
ഈ സംരംഭം ഒരു പാടുപേര്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനു
ഒരു പാതയൊരുക്കുമെങ്കില്‍
അങ്ങ് ഒരു നടനെന്ന നിലയില്‍ നേടിയ കീര്‍ത്തിയേക്കാള്‍
മഹത്തരമായിരിക്കും
ജനലക്ഷങ്ങള്‍ അങ്ങേക്കായി നടത്തുന്ന ഹൃദയമറിഞ്ഞ..
കണ്ണീര്‍നനവുള്ള പ്രാര്‍ത്ഥനകള്‍ ..!
ഒരു നല്ല കലാകാരനേക്കാളും ദൈവത്തിനിഷ്ടം ഒരു നല്ല മനുഷ്യനേയാണു..
മമ്മൂക്കാ...എല്ലാ ഭാവുകങ്ങളൂം.
കൂടുതല്‍ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി
ഫേസ് ബുക്കിലെ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഇതിന്റെ ലിങ്ക് ചേര്‍ക്കുന്നു.
നന്ദി.
ഒരാള്‍ തന്റെ ജീവന്‍ ദാനം ചെയ്യുന്നതിനു തുല്യമാണു
ഒരു ജീവന്‍ രക്ഷിക്കുക എന്നതും.
ഈ സംരംഭം ഒരു പാടുപേര്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനു
ഒരു പാതയൊരുക്കുമെങ്കില്‍
അങ്ങ് ഒരു നടനെന്ന നിലയില്‍ നേടിയ കീര്‍ത്തിയേക്കാള്‍
മഹത്തരമായിരിക്കും
ജനലക്ഷങ്ങള്‍ അങ്ങേക്കായി നടത്തുന്ന ഹൃദയമറിഞ്ഞ..
കണ്ണീര്‍നനവുള്ള പ്രാര്‍ത്ഥനകള്‍ ..!
ഒരു നല്ല കലാകാരനേക്കാളും ദൈവത്തിനിഷ്ടം ഒരു നല്ല മനുഷ്യനേയാണു..
മമ്മൂക്കാ...എല്ലാ ഭാവുകങ്ങളൂം.
കൂടുതല്‍ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി
ഫേസ് ബുക്കിലെ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഇതിന്റെ ലിങ്ക് ചേര്‍ക്കുന്നു.
നന്ദി.
കാരുണ്യം, നന്മ ഒക്കെ ചോരുന്ന കാലത്ത് അങ്ങയെ പോലുള്ള ആളുകള്‍
തുടങ്ങിവെക്കുന്ന സംരംഭങ്ങള്‍ വിജയിക്കട്ടെ. പേര് തന്നെ മഹത്തരമായി തോന്നി.
മമ്മൂട്ടിക്കും പോസ്റ്റിനും ആശംസ നേര്‍ന്നിരിക്കാതെ ഓരോരുത്തരും അവനാലാവുന്നത് ചെയ്യുക.മമ്മുക്കാ....ഇത്തരം ഇടപെടലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.....എന്റെ അഭിപ്രായത്തില്‍ താങ്കളെ പോലുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരസ്യമാക്കിയാല്‍ ഒരു പക്ഷെ ഫാന്‍സ്കാരും അതേറ്റ്പിടിക്കും.ഗുണമെന്തായാലും സമൂഹത്തിന് തന്നെ കിട്ടും.
Dear mammokka
Oru nalla chinthakkum athinu vendi pravarthikunna nalla manassinum orayiram ashamsakalum prarthanakalum…..
Sudheer Basheer
Dear mammokka
Oru nalla chinthakkum athinu vendi pravarthikunna nalla manassinum orayiram ashamsakalum prarthanakalum…..
Regards
Sir,
Its really great and inspiring for people like us
എല്ലാ ആശംസകളും ..എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യും ഇന്ഷ അള്ളാ...പിന്നെ ഇങ്ങനെയുള്ള സംരംഭങ്ങള്‍ എല്ലാവരും നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു...
നല്ലത് പ്രിയ മമ്മൂക്കാ..എല്ലാ ആശംസകൾ
Dear Ikka,
Glad to know this greatful venture from your side.You are the Real Star ikka,
am Firoz from 92.7 BIG fm.(Reliance broadcast network).Can we,The BIG fm people share this to our listeners?
We are Greatfull to you if we can associate this Great attempt ikka.
May I?
enne kondu aavunna sahayavum , pinthunayum ennumundaakum....... nalla manassinu nandhi,.....
assalamu allikkum
one day
നല്ല കാര്യം.
ഈ തുടക്കത്തിനും, ബ്ലോഗ് പോസ്റ്റുമായി തിരികെയെത്തിയതിനും അഭിനന്ദനങ്ങൾ!
എന്നെക്കൊണ്ടാവുന്നതു ചെയ്യാൻ ശ്രമിക്കാം.
Post a Comment